Tuesday, 13 November 2012

Season of dark - My Thoughts

                                                          നിദ്ര 

'ഒരു നല്ല ഉറക്കം തരുന്ന സുഖം , അത് എത്ര മനോഹരമാണ് !'
 അന്ന്  അവന്‍ ഇങ്ങനെ പറഞ്ഞതിനെ ഞാന്‍ ഏറെ കളിയാക്കിയിരുന്നു. ഞാന്‍ അവനെ  'മടിയന്‍' എന്നും വിളിച്ചു. പക്ഷേ, പതുക്കെ ഞാന്‍ അറിഞ്ഞു , എനിക്കും ഉറക്കം നഷ്ടപ്പെടുകയാണ്..!

 ഭാരിച്ച ചിന്തകള്‍, അവശേഷിക്കുന്ന കുറെ ചോദ്യങ്ങള്‍, എന്റെ മുന്നില്‍, രാത്രിയുടെ ഇരുട്ടില്‍ , പതുങ്ങി ഇരുന്നു. ഞാന്‍ പോലുമറിയാതെ , അവ എന്റെ അരികില്‍ ഇരുന്നു. അവ നിര്‍ത്താതെ എന്നോട്  സംസാരിച്ചു കൊണ്ടേ ഇരുന്നു. 

ഏകാന്തത എത്ര ഭയപ്പെടുത്തും എന്നു ഞാന്‍ മനസ്സിലാക്കി. ആ ഒറ്റമുറിയില്‍ ഞാന്‍ ഉറക്കം വരാതെ കിടന്നു. ഒരു നല്ല ഉറക്കം എന്നില്‍ നിന്നും ഏറെ അകലെയായിരിക്കുന്നു. 

No comments:

Post a Comment