മണ്‍സൂണ്‍
നിദ്രതന്‍ ആലസ്യം പൂണ്ടോരുഷസ്സില്‍
കണ്ണുകള്‍ ചിമ്മി മെല്ലെ ഉണരവേ
ജാലകപ്പഴുതിലെ
മാരുതന്‍ ചൊല്ലി
ചെവിയോര്‍ത്തു
നോക്കൂ മണ്‍സൂണ്‍ വരുന്നു
ഇന്നലെ
രാവില്‍ വായിച്ചടച്ച
പുസ്തകത്താളില്‍ കാഥികന്‍ ചൊല്ലുന്നു
ഹൃദയം
കുളിര്‍പ്പിക്കും മാരിതന്‍ പിമ്പേ
ഓടി
നടത്തിയ യാത്രതന്‍ കഥകള്‍
വയലോരവഴിയില്‍ പുല്‍നാമ്പു നോക്കുന്നു
ദൂരെ
കറുക്കുന്നു വാനം
പൊത്തില്‍ നൂണ്ടൊരാ നാഗങ്ങളറിയുന്നു
പാഞ്ഞടുക്കുന്നൊരു വര്ഷം
ചെറുമിക്കിടാങ്ങള്‍ തീര്‍ക്കുന്നു ചൂണ്ടകള്‍
മേല്‍ക്കൂര
മേയുന്നുവച്ഛന്‍
നൊമ്പരമാമോദമൊന്നിച്ചു ഇഴ ചേര്‍ത്തു
തീര്‍ക്കുന്നു ഇരുളിന്റെ കാലം.
-- ലാല്‍ കൃഷ്ണ
നല്ല പദ്യം...വൃത്തം ഇനിയും ശ്രദ്ധിക്കാനുണ്ട്....
ReplyDeletehttp://sreekavyasree.blogspot.in/