Sunday, 1 July 2012

GIFT : A Malayalam short story by Lalkrishna


                  ഗിഫ്റ്റ് 

‘ജോണ്‍ മാത്യൂസ്‌ !!’.

അത്ഭുതത്തോടെ ദാസന്‍ ആ ശബ്ദം പുറപ്പെടുവിച്ചു.   അവന്‍ 

തിരിഞ്ഞു നോക്കി – അതേ ജോണ്‍ തന്നെ. ദാസന്‍ തീര്‍ച്ചപ്പെടുത്തി.  
അവനും ദാസനെ തിരിച്ചറിഞ്ഞിരിക്കുന്നു – ഒരു നിമിഷം 

വൈകിയെങ്കിലും.  മെട്രോ  സ്റ്റേഷനില്‍ ഉള്ള ഈ തിരക്കിനിടയില്‍ 

മുഖങ്ങള്‍ തിരിച്ചറിയുക നന്നേ പ്രയാസം.  പക്ഷേ പതിനാറൂ    

വര്‍ഷങ്ങള്‍ക്കു ശേഷം ആ ശരീരങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. യന്ത്രം

കണക്കെ പായുന്ന മറ്റു ശരീരങ്ങള്‍ക്കിടയില്‍ നിന്ന്‍!. ദാസനു 

ജോണിനെ ഒന്നു ആലിംഗനം ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ 

ആ ആഗ്രഹം തന്‍റെ കൈകളില്‍ ഏറ്റുവാങ്ങി ജോണ്‍ ചിരിച്ചു.

“ഓ മൈ ഗോഡ്‌.... ഓഹ്.... യുവേര്‍ ഇന്‍ മുംബൈ...??”

-ആഹ്ലാദം മൂലം ജോണിന് വാക്കുകള്‍ കിട്ടുന്നില്ല.

“ഒരു വിവരവും ഇല്ലായിരുന്നല്ലോ.....!! നീ ഇത്രയും നാള്‍ 

ഇവിടെ ആയിരുന്നോ ?!”.

“യെസ് മാന്‍.. ഐ വോസ് ഹിയര്‍... ഫോര്‍ ദി ലാസ്റ്റ്‌ 16  

ഈയേസ്.”

“എത്ര കത്തുകള്‍ ദാസന്‍.... എത്ര കത്തുകള്‍ !! എത്ര ഞാന്‍ 

അയച്ചു... എവിടെയെല്ലാം തിരഞ്ഞു.... നീ മരിച്ചു എന്ന് പോലും 

തോന്നി പോയി .!!”

-നീണ്ട പതിനാറു വര്‍ഷത്തെ നിരാശ ജോണിന്‍റെ മുഖത്തു 

പ്രകടം

   ദാസന്‍ ഓര്‍ത്തു. ശരിയാണ്. താന്‍ മരിച്ചു. ഹരിദാസന്‍ -പഴയ 

ദാസന്‍- ഈ നിമിഷം വരെ മരിച്ചിരുന്നു.

“നീ ഇവിടെ എന്തു ചെയ്യുന്നു  ?”

-നീണ്ടു നിന്ന നിശബ്ദതയെ നിശ്ചലമാക്കി ദാസന്‍ ചോദിച്ചു.

“ഞാന്‍ ഇടക്ക് ഇവിടെ എത്തും. ഫോര്‍ സം ബിസ്സിനസ് 

മാറ്റെര്സ്.. ഏതാനും ദിവസത്തേക്കു മാത്രം. ദാ ഇതു പോലെ..,  
നീയോ ?? “

-അവസാനം ജോണ്‍ ചോദിച്ചത് ദാസന്‍ കേട്ടില്ലെന്നു നടിച്ചു

  ഉത്തരമെന്ന വണ്ണം ഒരു ചോദ്യമാണ് നല്‍കിയത്‌.

“ജോണ്‍, നിന്‍റെ കുടുംബം... കുട്ടികള്‍.??”

-ജോണ്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി:

“ഭാര്യ ഹൗസ് വൈഫ്‌ ആണ്. ഒരു മകള്‍.. ആറു 

വയസ്സായി.... ഞങ്ങളുടെ കല്യാണത്തിനു ഞാന്‍ നിന്‍റെ വീട്ടില്‍ 

ക്ഷണിക്കാന്‍ പോയിരുന്നു,  അപ്പോള്‍..... അപ്പോഴാണ് കൂടുതല്‍ 

കാര്യങ്ങള്‍ അറിഞ്ഞത്....”

--- നിശബ്ദത ----

“നമുക്ക് ആ വിഷയം വിടാം ജോണ്‍..”

***

ബാന്ദ്രയിലെ രേസ്ടോരെന്റില്‍ പതിവില്ലാത്ത വിധം തിരക്കു 

കുറവായിരുന്നു.  ഹരിദാസന്‍ അവിടെ നിത്യ സന്ദര്‍ശകനാണ്.  

അതുകൊണ്ടു തന്നെ അവിടെ അയാള്‍ക്ക് പ്രത്യേക പരിഗണന 

കിട്ടാറുണ്ട്.   വെളുത്ത കപ്പില്‍   കോഫിയുമായി കിഷോര്‍ എത്തി

അത് ഹരി ദാസനുള്ള പതിവു കോഫി ആണ്.

“നമസ്തേ സാബ്‌”

-പാന്‍ കര പറ്റിയ പല്ലുകാട്ടി കിഷോര്‍ മെല്ലെ ചിരിച്ചു

അപരിചിതനായ ജോണിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് കിഷോര്‍ 

നിന്നു.


“യേ ഹേ മേരാ ദോസ്ത്‌ കിഷോര്‍... എക്ക് ഓര്‍ കോഫി 

ലാവോ..”


“ജീ സാബ്‌..”

-കിഷോര്‍ തിരികെ നടന്നു.

“ആട്ടെ, നീ ഇവിടെ എന്താണ് ചെയ്യുന്നത്?   ?”

-പെട്ടെന്നായിരുന്നു ജോണ്‍ അത് ചോദിച്ചത്.ദാസന് ഒരു 

നിമിഷം ആലോചിക്കേണ്ടി വന്നു.


“കച്ചവടം തന്നെ.. കാര്‍സ്‌, പ്ലോട്സ്... അങ്ങനെയങ്ങനെ..”

-വിയര്‍ത്തു ചുവന്ന തന്‍റെ കൈ നോക്കി ദാസന്‍ നിര്‍ത്തി.     

അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.


“വാട്ട്‌ ഹാപ്പെന്റ്റ്‌ ടു യൂ.... വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും നീ 

തിരിച്ചു വരുമെന്നാണ് ഞാന്‍ കരുതിയിരുന്നത്..”


“ഞാന്‍ അത് ആഗ്രഹിക്കുന്നില്ല ജോണ്‍. ഞാന്‍ ഈ 

നഗരത്തില്‍ലേക്ക് ജീവനു വേണ്ടി ഓടി ഒളിക്കുകയായിരുന്നു. എനിക്ക് 

ഈ ജന്മം സമാധാനം ലഭിക്കില്ല. എല്ലാം മറക്കാനാണ് ഞാനീ 

നഗരത്തില്‍ തന്നെ ജീവിക്കുന്നത്.എല്ലാം ഞാന്‍ മറന്നു 

വരികയായിരുന്നു.പക്ഷേ...ഇന്ന് നിന്നെ കണ്ടതു മുതല്‍....”

ദാസന്‍ നിര്‍ത്തി. ജോണും നിശബ്ദനായി.

ദാസന്‍ തുടര്‍ന്നു


“ഞാനിവിടെ നിന്നും വിവാഹം കഴിച്ചു. അമ്മ മരിച്ചത്‌ വൈകിയാണ് 

അറിഞ്ഞത്. എന്‍റെ എല്ലാം ഉപേക്ഷിച്ചാണ് ഞാന്‍ ഇങ്ങോട്ട് 

വന്നത്‌...ഇനി എനിക്ക് എന്താണ് നോക്കാനുള്ളത്? ഒരു 

മകളുണ്ട്...ഭാര്യയും ഉണ്ട്.. ജീവിച്ചു തീര്‍ക്കാന്‍ ഇനിയും 

വര്‍ഷങ്ങളുണ്ട്.”

താന്‍ എന്തെല്ലാമാണ് പറയുന്നതെന്നു ദാസന്‍ ചിന്തിച്ചു.  ജോണ്‍ 

തന്നെ മനസ്സിലാകാതെ നോക്കി ഇരിക്കയാണ്. കോഫി വന്നു. ആ 

കോഫി തീരും വരെ നിശബ്ദത അരികില്‍ നിന്നു.


******


“ഞാന്‍ ഇറങ്ങട്ടെ. ഇതാണ് എന്‍റെ അഡ്രസ്‌. ഇനി നാട്ടില്‍ 

വരുമ്പോള്‍ വിളിക്കണം. ഞാനെത്തും.”

-ദാസന്‍ ആ കാര്‍ഡു വാങ്ങി. നോക്കിയില്ല, പക്ഷേ പോക്കറ്റിലേക്ക്‌ 

അലസമായി ഇട്ടു. ജോണ്‍ പെട്ടെന്ന് യാത്ര പറഞ്ഞതില്‍ ദാസന്‍ 

ആശ്വസിച്ചു.

ജോണ്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ദാസന്‍റെ പെരുമാറ്റത്തില്‍ അയാള്‍ 

അതൃപ്തനെന്നു വ്യക്തം.


“ഞാന്‍ ഇറങ്ങുന്നു ഹരിദാസാ.....”

-തന്നെ അവനിതുവരെ ‘ഹരിദാസാ’ എന്ന് വിളിച്ചിട്ടില്ല.     

 ദാസന്‍ ഓര്‍ത്തു.


“ഉം”

തന്‍റെ കസേരയില്‍ ഇരുന്നു തന്നെ ഹരിദാസന്‍ മറുപടി നല്‍കി.   
 ജോണ്‍ പതിയെ നടന്നു നീങ്ങി. ദാസന്‍ അവനെ നോക്കി 

ഇരുന്നത്തെ ഒള്ളൂ. ഒരിക്കല്‍ അവന്‍ തന്‍റെ ഏറ്റവും വല്ല്യ 

സുഹൃത്തായിരുന്നു !!

ചിന്തകള്‍ കാടു കയറുമ്പോഴാണ് ജോണിന്‍റെ ശബ്ദം വീണ്ടും കേട്ടത്.  
എന്തോ പറയാന്‍ അവന്‍ തിരികെ വന്നിരിക്കുകയാണ്. ജോണ്‍ 

മെല്ലെ പറഞ്ഞു.


“ദാസാ, ഞാനത് ആലോചിച്ചു. നിന്നോട് ഇപ്പോഴത്‌ പറയണോ 

എന്ന്. ഒരു പക്ഷേ ഇനി അതിനു കഴിഞ്ഞില്ലെന്നു വരും.”

ദാസന് ഒന്നും മനസിലായില്ല.


"പ്രിയ, അവൾ ഈ നഗരത്തിൽ ഉണ്ട് ! കുറച്ചു നാൾ കൂടി... "

-പ്രിയ, മറക്കാൻ ശ്രമിച്ച പേർ.. ഹരിദാസനെ ദാസനാക്കിയ പ്രിയ..

സൂര്യന്റ്റെ അന്ത്യകിരണങ്ങൾ മാനത്ത് മായാജാലം തീർത്തത് 

ദാസൻ അപ്പോഴാണു ശ്രദ്ധിച്ചത്. പതിനാറു വർഷങ്ങൾക്കിടയിൽ 

ആദ്യമായാണു അയാൾ ഇത്തരമൊരു കാഴ്ച്ച കാണുന്നത്.
"യെസ് ദാസാ.. ഷീ ഈസ് ഹിയർ. ജസ്റ്റ് നിയർ യൂ..  

ബട്ട്......."

വീണ്ടും പിശാചിനേപ്പോലെ നിശ്ശബ്ദത.

"ഷീ ഈസ് എ കാൻസെർ പേഷ്യന്റ്റ്..."

കിഴക്കു നിന്ന് കാർമേഘങ്ങൾ ഉരുണ്ടു വരുന്നത് ദാസൻ കണ്ടു.  

എന്താണു ജോൺ പിന്നെ പറഞ്ഞത്. കേട്ടില്ല. ഇറങ്ങും മുൻപ് 

ജോൺ ഒരു കടലാസ് ദാസന്റ്റെ കൈയ്യിലേല്പ്പിച്ചു. അതെ. ഒരു 

ആശുപത്രി അഡ്രസ്സ് തന്നെ...വീട്ടിലെത്തിയ ശേഷവും അയാളത് 

തിരിച്ചും മറിച്ചും നോക്കി.
പ്രിയ, അവൾ തൻറ്റെ അരികിലുണ്ട്. തനിക്കായി മാത്രം അവൾ 

എത്തിയിരിക്കുന്നു. ഈ നഗരത്തിൽ..ഒരു മഹാവ്യാധിയും പേറി..

അയാൾ കട്ടിലിലേക്കു മലർന്നുവീണു. ശരീരത്തിൽ നിന്നും 

വെള്ളത്തുള്ളികൾ മെത്തയിലേക്കു ഒലിച്ചിറങ്ങി. നഗ്നനായി 

മെത്തയിൽ കിടന്നു അയാൾ ആ പേര് മന്ത്രിച്ചു. വീണ്ടും വീണ്ടും..

ദാസനു ഇടനെഞ്ചിൽ ഒരു നിശ്വാസം അനുഭവപ്പെട്ടു.  നേർത്ത 

കാറ്റിൽ പാറിയ മുടിയിഴകൾ അയാളുടെ കവിളുകളെ 

തലോടുന്നുവെന്നു തോന്നി.

*********************
ഹാളിന്റെ വാതിൽ ആഞ്ഞ് അടയുന്ന ശബ്ദം കേട്ടു.  ഭാര്യ പൂജ 

വന്നതാണ്. ദാസനറിയാം. അവളുടെ ശീലങ്ങൾക്കു മാറ്റമില്ല.  

ശകാരങ്ങളോടെ അവൾ കുട്ടികളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു

  ദാസൻ ഹാളിലേക്കു ചെന്നു. അവൾ അയാളെ കണ്ടിരിക്കണം,  
ശബ്ദം കൂടുതൽ ഉച്ചത്തിൽ ആയിരിക്കുന്നു. വിലയേറിയ ഹാൻഡ് 

ബാഗ് സോഫയിലേക്കു വലിച്ചെറിഞ്ഞ് പൂജ നിൽക്കുന്നു. താഴെ 

ചിതറിക്കിടക്കുന്ന പുസ്തകങ്ങളും ബ്രഡ്ഡിൻ കഷ്ണങ്ങളുമാണ് ഇന്ന്ത്തെ 

പ്രശ്നം. കുട്ടികളുടെ വൃത്തിയില്ലായ്മയെ ശകാരിക്കുന്നതിനൊപ്പം 

ദാസനെ കുറിച്ചും അവൾ എന്തൊക്കെയൊ പറഞ്ഞു.

"ഇറ്റ്സ് ബെറ്റർ ടു ലിവ് ഇൻ എ ഡെർട്ടി സ്റ്റ്രീറ്റ് ദാൻ ഇൻ മ 

ഹോം.."

എന്റെ വീട്.. 'നമ്മുടെ' എന്ന വാക്ക് അവൾക്കറിയില്ല. ആ 

മുറിയിൽ ഒഴുകി നടന്നിരുന്ന ഗസൽ സംഗീതം ദാസൻ തന്നെ 

നിർത്തി. ഇല്ലെങ്കിൽ അത് പൂജയെ കൂടുതൽ ദേഷ്യപ്പെടുത്തും.

'പ്രിയ'ക്ക് വലിയ ശബ്ദങ്ങൾ ഇഷ്ടമായിരുന്നില്ല. മെല്ലെ മാത്രമെ 

അവൾ സംസാരിച്ചിരുന്നൊള്ളൂ.  ഓടക്കുഴലിന്റെ ശബ്ദം പ്രിയക്കു 

അത്ര പ്രിയമായിരുന്നു. ദാസൻ ഇന്നും അത് ഓർക്കുന്നു.

ആ പഴയ ട്രങ്ക് പെട്ടിയിൽ നിന്ന് അവസാനം അയാൾ ആ 

ഓട്ടോഗ്രാഫ് കണ്ടെത്തി.    ഒരു കൊച്ചു ഓട്ടോഗ്രാഫ്. മുന്നിൽ 

സുന്ദരമായ അക്ഷരത്തിലെഴുതിയിരിക്കുന്നു-'  കൃഷ്ണപ്രിയ '.  

ദാസൻ പുഞ്ചിരിച്ചു. ആ അക്ഷരങ്ങൾ അയാൾ ചുണ്ടോടു ചേർത്തു.  
നേർത്ത നീലമഷിയുടെ ഗന്ധം , തന്റെ ഓർമ്മകൾതൻ ഗന്ധം 

അയാൾ ആസ്വദിച്ചു.

ദാസൻ ഓർക്കുന്നു. നേർത്ത നീലമഷിയിൽ കുറിച്ച 

ആ അക്ഷരങ്ങളോടാണു ആദ്യമിഷ്ടം തോന്നിയത്.   അതുകൊണ്ട് 

തന്നെയാണു കാത്തുനിന്ന് പ്രിയയുടെ പുസ്തകം തന്നെ വാങ്ങിയതും.  

അന്ന് രാത്രി ആ അക്ഷരങ്ങളുടെ ഗന്ധം ആദ്യമായി ആസ്വദിച്ചു.  

പിറ്റേന്നു കണ്ടു, അവൾ കടലാസിനു നോവാതെ മെല്ലെ 

എഴുതുന്നത്, അവളുടെ നേർത്ത വിരലുകൾ കൊണ്ട്. ദാസനു ആ 

വിരലുകളിൽ ഒന്നു തൊടാൻ തോന്നി.   നേർത്ത മുടി ഇഴകളെ 

തലോടാൻ ദാസൻ കൊതിച്ചു.
 
പിന്നെ ദാസൻ ഓർക്കുന്നത് ആ രാത്രി മാത്രമാണ്. തന്റെ 

നെഞ്ചിൽ ചേർന്നു പ്രിയ കിടന്ന രാത്രി. അവളുടെ കൈകളിൽ 

തന്റെ കൈ ചേർത്തു ഉറങ്ങിയ, ഇല്ല ദാസൻ അന്ന് ഉറങ്ങിയില്ല.  
നെഞ്ചിനുള്ളിലെ ഭയം അവൾ കേൾക്കരുതേ എന്നു 

പ്രാർത്ഥിക്കുകയായിരുന്നു. ദാസൻ ഭയപ്പെട്ടത് വെറുതെ 

ആയിരുന്നില്ല!

അന്നേരം അവൾ കരയുകയായിരുന്നു. ജ്യേഷ്ഠന്മാരുടെ ബലിഷ്ഠമായ 

കൈകളിൽ പിടയുമ്പോഴും നിസ്സഹായനായി ചോരയിൽ കുതിർന്ന 

തന്റെ വേദനയിൽ അവൾ കരയുകയായിരുന്നു.  ആ കാഴ്ച ഇന്നും 

ദാസന്റെ കണ്മുന്നിലുണ്ട്. അവൾക്ക് കരയാൻ മാത്രമെ 

കഴിയുമായിരുന്നൊള്ളൂ. അവളെ തന്റെ അടുക്കൽ നിന്ന് വലിച്ചു 

കൊണ്ട് പോകുന്നത് ദാസൻ നോക്കി കിടന്നു. നുറുങ്ങി അമർന്ന 

എല്ലുകളെക്കാളും വേദനിച്ചത് തകർന്നു പോയ മനസ്സാണ്.


ജീവനു വേണ്ടിയാണു ദാസൻ നാടുവിട്ടത്. ഉറങ്ങാത്ത നഗരത്തിൽ

അയാൾ അഭയം തേടി. പല ഓർമ്മകളും കാലം മായ്ച്ചു. പക്ഷെ 

ഇപ്പോൾ വീണ്ടും...

**** ****
മോട്ടോർ വാഹനങ്ങളെ പിന്തള്ളി , ഉച്ച തിരിഞ്ഞ ഒരു നേരം 

ദാസൻ ആശുപത്രിയിൽ എത്തിച്ചേർന്നു. തലേദിവസം ജോൺ തന്ന 
വിലാസം അയാളിൽ പ്രതീക്ഷകൾ ഉണ്ടാക്കിയിരിക്കുന്നു

'കൃഷ്ണപ്രിയ' എന്ന വാക്ക് ദാസൻ പേഷ്യന്റ്റ്സ് ലിസ്റ്റിൽ തിരഞ്ഞു.  
അതാ.. 63 കൃഷ്ണപ്രിയ... ഹിന്ദിയിൽ കുറിച്ചിരിക്കുന്നു. ഭംഗി 

ഇല്ലാത്ത ഒരു കൈയ്യക്ഷരത്തിൽ. ദാസൻ മുന്നോട്ടു നടന്നു.

 ഇരുട്ട് നിറഞ്ഞ ഇടനാഴിയിൽ അയാൾ ആ പേര് കണ്ടെത്തി.  

ദാസൻ മെല്ലെ അറുപത്തിമൂന്നാം നമ്പർ മുറിയുടെ വാതിൽ തുറന്നു.  
രൂക്ഷമായ ശബ്ദത്തോടെ ആ വാതിൽ അയാളെ സ്വാഗതം ചെയ്തു 

ഇരുൾ നിറഞ്ഞ ഒരു കുടുസു മുറി. പുറത്തേക്കു വമിച്ച വൃത്തികെട്ട 

ഗന്ധം ദാസനെ അസ്വസ്ഥനാക്കി.  കാഴ്ച്ചകൾ കണ്മുന്നിൽ 

തെളിയാൻ കുറച്ചു നേരമെടുത്തു. കർട്ടനിട്ടു മറച്ച ഒരു ജനൽ,  

അതിനരികിൽ ഒരു കട്ടിൽ. ദാസൻ അരികിൽ കണ്ട ഒരു സ്വിച്ച് 

അമർത്തി. വിളി കേട്ടവണ്ണം അരണ്ട മഞ്ഞ വെളിച്ചം മുറിയിൽ ഓടി 

എത്തി. ദാസൻ കണ്ടു, ശോഷിച്ച് എല്ലുന്തിയ ഒരു രൂപം, മുടി 

നഷ്ടപ്പെട്ട്, കവിളുകൾ ഒട്ടിയ ആ രൂപം..... കൃഷ്ണപ്രിയ !!

"പ്രിയാ.."
അയാൾ മെല്ലെ വിളിച്ചു.

പാതി മറഞ്ഞ നെഞ്ച് മെല്ലെ ഉയർന്ന് താഴുന്നു. ആ ശരീരത്തിൽ 

ഉള്ള ജീവന്റെ ആകെ തെളിവ്.. ദാസൻ ചേർന്നു നിന്നു.

"എന്റെ പ്രിയാ..."
അയാൾ നെഞ്ചു നീറി വിളിച്ചു.
അവളുടെ കണ്ണുകളിൽ ചെറിയ ഒരനക്കം മാത്രം. ഒരു മറുപടി വാക്കു 

പോലും നൽകാൻ അവൾക്കാവുന്നില്ല. ചിന്തകൾ പോലും ആ 

ഞരമ്പുകളിൽ പ്രവഹിക്കുന്നില്ല.  അവൾ അനങ്ങാതെ അയാളെ 

നോക്കി കിടക്കുന്നു.
...ആ കൈകൾ തന്റെ നെഞ്ചോടു ചേർക്കുന്നു,  തന്റെ 

കൈകളെ കോർത്തു പിടിക്കുന്നു,  ദാസൻ ആഗ്രഹിച്ചു. ഇല്ല, ആ 

കണ്ണുകൾ മെല്ലെ മറ്റു ദിക്കുകൾ തേടിപ്പോകുന്നു. അവൾ ദാസന്റെ 

സാമീപ്യം അറിയുന്നില്ല. ഒരു വിരൂപജഡം കണക്കെ അവൾ 

കിടക്കുന്നു. പാറുന്ന മുടി നഷ്ടപ്പെട്ട്, ഒരു നേർത്ത ശബ്ദം 

പോലുമില്ലാതെ, തന്റെ പഴയ പ്രിയ..


ദാസൻ അങ്ങനെ കുറച്ചു നേരം അവിടെ നിന്നു. അവിടെ 

ആരെയും കണ്ടില്ല. തന്റെ ജീവിതത്തിലെന്നപോലെ പ്രിയക്കും കൂട്ട് 

ഈ ഏകാന്തത മാത്രമോ. ദാസൻ ചിന്തിച്ചു. വാച്ചിൽ സമയം 

മൂന്നിന്നോട് അടുക്കുന്നു.  പൂജ !! അയാൾ ഒന്നു ഭയന്നു. അവൾ 

എത്തും മുൻപ് വീട്ടിൽ എത്തണം. അല്ലെങ്കിൽ അവളുടെ 

ചോദ്യങ്ങൾ..
അതിനെ എപ്പോഴും ദാസൻ ഭയപ്പെടുന്നു  !!

ഭിത്തിയിൽ കൈ ചേർത്ത് ദാസൻ പുറത്തിറങ്ങി. ആകാശം 

വല്ലാതെ ഇരുണ്ടിരിക്കുന്നു. അയാൾ വണ്ടി മുന്നോട്ടെടുത്തു.

*****************
പൂജ വീട്ടിൽ എത്തിയിരുന്നു. അവളുടെ ശകാരം ഇതുവരെ 

തീർന്നിട്ടില്ല.  ഈ ജീവിതത്തിൽ നേർത്ത ശബ്ദം ഇനി അയാൾക്ക് 

കേൾക്കാനാകില്ല. ദാസൻ മെത്തയിൽ മലർന്നു കിടന്നു

കൈയ്യിൽ എന്തോ തടയുന്നു.. അയാൾ എടുത്തു നോക്കി. ഒരു 

കൊച്ചു ഓട്ടോഗ്രാഫ് !!
ദാസൻ ഓർത്തു, ക്ലാസ്സിൽ ഓട്ടോഗ്രാഫ് കുറിക്കാൻ പ്രിയ ആദ്യം 

കൊടുത്തത് ജോണിനായിരുന്നു,   ദാസന്റെ ഏറ്റവും പ്രിയ 

സുഹൃത്ത്. അവൻ എഴുതിയിരിക്കുന്നു....

"കൃഷ്ണപ്രിയ, നിന്നെ ദാസനു ആദ്യം കാട്ടികൊടുത്തത് ഞാനാണ്

 അവനതു മറന്നു കാണും. പക്ഷെ നീ മറക്കരുത്. കാരണം 

നിനക്ക് ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് 

ഹരിദാസൻ.   ഹീ ഈസ്   സം വൺ സ്പെഷ്യൽ... നെവർ 

മിസ്സ് ഹിം."
-ദാസൻ പുച്ഛത്തോടെ ചിരിച്ചു.
പൂജ മുറിയിലേക്ക് കയറി വന്നു. ഓട്ടോഗ്രാഫ് മറച്ചു വച്ച് ദാസൻ 

തിരിഞ്ഞു കിടന്നു.

***************************************************************************************
-- Lal Krishna Raj


2 comments:

  1. സംഗതി ഉഷാറായിട്ടുണ്ട് ..........

    keep writing..my hearty wishes...

    ReplyDelete
  2. നന്ദി ആഷിക്ക് , കുറേ നാള്‍ എഴുതാതെ ഇരുന്നതിന്റെ പോരായ്മ ഉണ്ട് ഈ കഥയ്ക്ക്

    ReplyDelete