പല്ല്ലിയും പലഹാരവും
സനഡു
ബേക്കറിയുടെ മുന്നില്‍ ചുറ്റി
തിരിയുന്ന ആ ശ്വാനനെ കണ്ടപ്പോള്‍
തന്നെ എനിക്ക് മനസ്സിലായി
ഇവന്‍ തന്നെ സംഗീതിന്റെ കഥയിലെ
വില്ലന്‍. കഥ
ഇങ്ങനെയാണ്. സംഗീത്
വൈകുന്നേരം ചായയും പലഹാരവും
കഴിച്ചു കൊണ്ട് നില്ക്കുകയാണ്
. അപ്പോഴാണ്
വില്ലന്റെ രംഗപ്രവേശം.
പിന്നില്‍
കെട്ടിയ കയ്യിലെ പലഹാരം
ശ്വാനന്‍ കാണുന്നു.
സംഗീത് ഇത്
അറിയുന്നില്ല. ശ്വാനന്‍
ചുറ്റും നോക്കുന്നു.
മെല്ലെ
പുറകിലൂടെ ചെന്നു. പലഹാരം
കടിച്ചെടുക്കുന്നു.
അഹിംസാവാദിയായ
സംഗീത് ആ പാവത്തിനെ വെറുതേ
വിട്ടു. ആ
സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍
നായകനും വില്ലനും കൂടിയുള്ള
ഒരു സംഘട്ടനം പ്രതീക്ഷിക്കാമായിരുന്നു.
എന്തിരുന്നാലും
ഞാന്‍ അന്നു മുതല്‍ സംഗീതിനെ
അതു പറഞ്ഞു കളിയ്യാക്കി.
പാവം,
വെജിറ്റബിള്‍
പപ്സ് തിന്നേണ്ടി വന്ന കഥയിലെ
പാവം വില്ലനാണു എന്റെ മുന്നിലൂടെ
ഇപ്പോള്‍ ഓടി നടക്കുന്നത് !
അവനെ
കാണുമ്പോള്‍ ഈ ചിത്രമാണു
എന്റെ മനസ്സില്‍ തെളിയുന്നത്.
സംഗീതിനെ
കളിയാക്കി ഞാന്‍ മടുത്തു.
ഞാന്‍ ബുക്കില്‍
വരച്ചിട്ട എല്ലിന്റെ പടം
കണ്ട് സംഗീതും ചിരിച്ചു.
ആനന്ദും
ഞാനും സംഗീതിനെ ശരിക്കും
പേടിപ്പിച്ചിരുന്നു.
അതുകൊണ്ടാവണം
അന്നുതന്നെ അവന്‍ പേപ്പട്ടി
വിഷ പ്രതിരോധ കുത്തിവയ്പ്പ്
എടുത്തത്. :)
അധികം
ദിവസം കഴിഞ്ഞില്ല. ഞാനും
ആനന്ദും ഹരിയും റൂമില്‍ സൊറ
പറഞ്ഞു ഇരിക്കുകയായിരുന്നു.
അപ്പോഴാണ്
അങ്ങോട്ടേക്ക് നമ്മുടെ
കഥയിലെ ട്വിസ്ടുമായി നവാസ്
വരുന്നത്. മലപ്പുറം
ശൈലിയില്‍ ഓന്‍ ചോയിച്ചു.
“ഡാ,
ഇങ്ങ്ള്
ആരേലും കൂളറിലെ വെള്ളം
കുടിച്ചീനാ..?”
“എന്തേ?”
“അയിലു
പല്ലി ചത്തു വീണു.”
“അയ്യോ
ഞാന്‍ കുടിച്ചു പോയല്ലൊ..”
ഞാന്‍ അറപ്പോടെ
പറഞ്ഞു. അതിലും
അറപ്പോടെ ഒരു നോട്ടം നോക്കി
നവാസ് പോയി. :(
“കുടിച്ചത്
കുടിച്ചു. മിണ്ടാതെ
ഇരുന്നാല്‍ പോരേ..” ആനന്ദ്
ചോദിച്ചു.
ഇപ്പോള്‍,
പറഞ്ഞതാണു
പ്രശ്നം , ഞാനത്
കുടിച്ചതല്ല. എനിക്ക്
എന്നോടു തന്നെ ദേഷ്യം തോന്നി.
“അതേ,
പ്രോട്ടീന്‍
ഉള്ള വെള്ളമാണു ഞാന്‍
കുടിച്ചത്.”
ഉരുണ്ടു
കൂടിയ ചമ്മലു മറച്ച് ഞാന്‍
പറഞ്ഞു.
“അതാണു
എല്‍ക്കേക്കു ഈയിടെയായി
ഭയങ്കര മസില്..”
ഹരിയും
കളിയാക്കി. കൂടുതല്‍
പറയിക്കാന്‍ ഞാന്‍ ഇരുന്നു
കൊടുത്തില്ല. എങ്ങനെയൊക്കെയോ
അവന്മാരെ റൂമില്‍ നിന്നും
പുറത്തു ചാടിച്ചു.
ഇനി
സീന്‍ ക്ളാസില്‍:
ബഞ്ചില്‍
എന്റെ അടുത്തു സംഗീത്.
ഞാന്‍ പതിവു
പോലെ പട്ടി വിഷയം എടുത്തിട്ടു.
പക്ഷേ അവന്റെ
ഡയലോഗ് പെട്ടെന്നായിരുന്നു.
“എല്ക്കേ
പല്ലി പല്ലി..” :P
ചതിച്ചതാര്
മച്ചുനന്‍ ചന്തുവൊ (ഹരി)
അതോ ഇതു
പുറത്ത് പറയരുത് എന്ന് ശട്ടം
കെട്ടിയ , കൊല്ലനോ??
(ആനന്ദ്).
കൊമേഡിയന്‍
നായകനാകുന്ന ന്യു ജെനെറേഷന്‍
സിനിമകളുടെ കാലമല്ലെ ഇത്.
മച്ചിലെ
പല്ലിയും വില്ലനാവുന്ന
ട്വിസ്ടുകള്‍. നായകനായിരുന്ന
ഞാന്‍ അവന്റെ ഒറ്റ ഡയലോഗുകൊണ്ടു
കൊമേഡിയന്‍ ആയി .
എങ്കിലും
ഒരു സംശയം, ചതിച്ചതാര്
? മുളയാണി
വെച്ച കൊല്ലനോ അതോ ചന്തുവോ
?
--Lal Krishna Raj A.
gud one lk... picture ugran,sangeethine polethanne...
ReplyDeleteSangeeth ith ariyanda. Avan enne aa pattiye vittu kadippikkum.
ReplyDeleteസംഗീതിനുള്ള msg പൊയ് കഴിഞ്ഞു.... :-D
Delete--
ആനന്ദ്
ചതിച്ചതു കൊല്ലന്‍ തന്നെ എല്‍കെ :P
ReplyDelete--
ആനന്ദ്
chanthu chathiyanallaa machunaaa... sathyamayitum chanthu aareyum cathichitilla.. :-( :-D
ReplyDeleteellam mukalilulla oral kanunnund
ReplyDeletePALLEE...????... :-P :-D
ReplyDelete