മരണക്കുറിപ്പ്
ഇരുള്‍ മൂടിയ ഇടനാഴി
അറ്റത്തെ ഒറ്റമുറി
ഒരു കോണില്‍ ഞാന്‍ മാത്രം
ഇരുളില്‍ എന്‍ നിഴല്‍ മാത്രം
കാലത്തിന്‍ ചുവരുകളില്‍
കാവ്യത്തിന്‍ വരി ചേര്‍ത്തു
കാവ്യത്തിന്‍ ഭാവത്തില്‍
പ്രണയത്തിന്‍ ശ്രുതി ചേര്‍ത്തു
കാവ്യത്തിന്‍ കാലത്തില്‍
രോഗത്തിന്‍ ധ്വനി കേട്ടു
ഹൃദയത്തില്‍ മുറിവേറ്റു
മരണത്തിന്‍ വിളികേട്ടു
പ്രണയത്തിന്‍ പുഷ്പങ്ങള്‍
ഇതളൂര്‍ന്നു വീഴുന്നു
ഇരുള്‍ മൂടിയ ചുവരുകളില്‍
കാവ്യങ്ങള്‍ വിടരുന്നു
കാവ്യത്തിന്‍ അന്ത്യത്തില്‍
ചെറുതായ് കുറിക്കുന്നു
പ്രണയത്തിന്‍ കണ്ണീരും
മരണത്തിന്‍ സാന്ത്വനവും
ലാല്‍ കൃഷ്ണ
No comments:
Post a Comment