മറന്നുവോ ?
ഏവരും മെല്ലെ നടന്നു നീങ്ങി,
കാലവും കാഴ്ചയും കഥകളായി,
കാതിലെ തേന്‍മൊഴി തേങ്ങലായി,
ആരവങ്ങളോ മൂകമായി.
ആല്‍മരച്ചോട്ടിലെ കുഞ്ഞു പൂവും,
അരികിലെ നേര്‍ത്ത തണുത്ത കാറ്റും,
താളും തകരയും തളിര്‍ത്ത കാവും,
കൈകളെത്താത്തത്ര ദൂരെയായി.
പ്രണയം കുറിച്ച ആ ചെറിയൊരേടും,
പങ്കുവെച്ചൊരാ സൗഹൃദവും,
പാതി വഴിയില്‍ ഞാന്‍ മറന്നു വച്ചു ;
പാതിരാ നിദ്രയില്‍ കിനാവു കണ്ടു.
- ലാല്‍ കൃഷ്ണ
ഏവരും മെല്ലെ നടന്നു നീങ്ങി,
കാലവും കാഴ്ചയും കഥകളായി,
കാതിലെ തേന്‍മൊഴി തേങ്ങലായി,
ആരവങ്ങളോ മൂകമായി.
ആല്‍മരച്ചോട്ടിലെ കുഞ്ഞു പൂവും,
അരികിലെ നേര്‍ത്ത തണുത്ത കാറ്റും,
താളും തകരയും തളിര്‍ത്ത കാവും,
കൈകളെത്താത്തത്ര ദൂരെയായി.
പ്രണയം കുറിച്ച ആ ചെറിയൊരേടും,
പങ്കുവെച്ചൊരാ സൗഹൃദവും,
പാതി വഴിയില്‍ ഞാന്‍ മറന്നു വച്ചു ;
പാതിരാ നിദ്രയില്‍ കിനാവു കണ്ടു.
- ലാല്‍ കൃഷ്ണ
Elkey, happy to see that U r back in action :)
ReplyDeleteനല്ല വരികള്‍.... തുടര്‍ന്നും എഴുതുക....
--
anand