വിരസം
നിമിഷങ്ങളൊക്കെയും പിറകോട്ടു പാഞ്ഞതും,
ഒന്നും കുറിക്കാതെ, കുറിക്കാനുമാകതെ,
രാവേറെ വൈകിയോ, ഞാനറിഞ്ഞീല,
മകരത്തിന്‍ കുളിരും ഞാനറിഞ്ഞീല,
വിരസമീ ദിനമിത്ര പിറന്നതും മറഞ്ഞതും,
മഴവില്ലു മാഞ്ഞതും മഴയൊന്നു പെയ്തതും;
നിമിഷങ്ങളൊക്കെയും പിറകോട്ടു പാഞ്ഞതും,
ഒരു പാതി നിദ്രയും കൈവിട്ടൊഴിഞ്ഞതും,
രാവിന്റെ കനവുകള്‍ പുലരിയില്‍ മാഞ്ഞതും;
കാവ്യങ്ങളൊക്കെയും ബലിപുഷ്പമായതും;
ഒന്നും കുറിക്കാതെ, കുറിക്കാനുമാകതെ,
വിശപ്പിന്റെ വഹ്നി താങ്ങാനുമാകതെ,
വഴിയോര മതിലില്‍ മഷിത്തണ്ടുമുക്കി,
ചിത്രം വരക്കുന്നു , എന്‍ വിധിയുടെ ചിത്രം!
-Lal Krishna
No comments:
Post a Comment