Monday, 6 August 2012

A remembrance about a mango tree

     ഒരു  മാവിനെ  പറ്റി..


മൈതാനത്തിനു  ഒത്തനടുവില്‍  ഒരു  മാവുണ്ട് . അതിനരികില്‍ 
 ഞങ്ങളുടെ കളിക്കളം  .  കളിച്ചു  തളര്ന്നവര്‍  ആ മാവിന്റെ 
 ചുവട്ടില്‍  ഇരിക്കാറുണ്ട് . മാവ് എല്ലാവര്ക്കും  തണലേകി  നില്കും , കുട്ടികളുടെ  കളിയങ്ങനെ  ആസ്വദിച്ചു  കൊണ്ട് . 

നിവര്‍ത്തി  വെച്ച  ഒരു  പച്ച  കുട  പോലെ  അതിങ്ങനെ 
 നില്ക്കാന്‍ തുടങ്ങിയിട്ട്  വര്‍ഷങ്ങള്‍  ഏറെ ആയിക്കാണണം . പൊതിച്ചോറും കൊണ്ട്  മക്കളെ കാണാന്‍ വരുന്ന  അമ്മയ്ക്ക്  വേണ്ടി
ആ  മാവ്  കാത്തിരിക്കും , ഒരിത്തിരി  തണലുമായി . 

ഡിസംബറിലെ  പുലരികളില്‍  ആ മാവിഞ്ചുവട്ടില്‍  ഇരുന്നു 
 നാം  ജീവിതപാഠം   പഠിച്ചു .  മാമ്പഴക്കാലത്ത്   പച്ച മാങ്ങക്കായി  പിള്ളേര്‍   കല്ല്‌  പെയ്യിക്കുമ്പോഴും  ആ  പാവം മാവ്  കരയാതെ ,
 മിണ്ടാതെ നില്‍ക്കും . കാരണം മാവിന്  വേണ്ടത്  ആ കുട്ടികളുടെ സന്തോഷമാണ് . 

 ഇത്ര  വേഗം  മറന്നു പോയോ  കൂട്ടുകാരെ  നിങ്ങളാ  മാവിനെ ?  

No comments:

Post a Comment