വലിയ ലോകവും കൊച്ചു ടിവിയും
ശ്രീശാന്തിനെ കാണ്മാനില്ല! മിന്നിമായുന്ന ഫ്ലാഷ് ന്യൂസിലോ പകലന്തിയോളമുള്ള സംവാദ പരിപാടികളിലോ ഇപ്പോള്‍ ശ്രീശാന്തിനെ കാണ്മാനില്ല. എന്തു പറ്റി? അവന്‍റെ ശരീരത്തിലെ ചോര മുഴുവന്‍ തീര്‍ന്നു പോയോ, അതോ ചാനല്‍ റേറ്റിംഗ് താഴെപ്പോയോ. ജാമ്യം കിട്ടിയത് ഭാഗ്യം. ഇല്ലെങ്കില്‍ ഇവര്‍ തന്നെ തൂക്കി കൊന്നേനെ.
എരിവും പുളിയും നിറഞ്ഞ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ പാവപ്പെട്ട ചാനല്‍ മുതലാളിമാര്‍ക്ക് കഞ്ഞി കുടിച്ച് ജീവിക്കാം. മന്ത്രി ആപ്പീസും കിടപ്പറകളും ആണു ഇപ്പോള്‍ സ്ക്രീനില്‍. സൌരോര്‍ജ്ജത്തിന്റെ ചൂട് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. എന്തെലാം വാര്‍ത്തകളാണ് ഈ കൊച്ചു നാട്ടില്‍. ഒരു നാടിന്‍റെ പുരോഗതിക്ക് വേണ്ടി പ്രയോജനപ്പെടുത്തേണ്ട വിലപ്പെട്ട നാളുകളാണ് ഇങ്ങനെ നശിപ്പിക്കുന്നത്.
പെണ്ണും മണ്ണും പണ്ടേ പ്രശ്നകാരണങ്ങള്‍ ആണ്. ഇപ്പോള്‍ അതിലുപരി അധികാരക്കൊതിയും സ്ഥാനമാനങ്ങളും ആണു സമൂഹത്തെ നശിപ്പിക്കുന്നത്. വായിച്ചു വളര്‍ന്ന ഒരു സമൂഹത്തിന്‍റെ അധ:പതനത്തിനു കാരണം ആയി എനിക്ക് തോന്നുന്നത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ കടന്നു കയറ്റമാണ്. എല്ലാം പച്ചയായി അവതരിപ്പിച്ചു ലോകം നന്നാക്കി കളയുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനു വിലയായി കൊടുക്കേണ്ടി വന്നത്നമ്മുടെ സംസ്കാരവും. കഷ്ടം തോന്നുന്നു, നമ്മളോടു തന്നെ! കാശിനു വേണ്ടി പടച്ചു വിടുന്ന വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കും മുന്‍പില്‍ വായും തുറന്നു കണ്ണടച്ചു ഇരിക്കുന്ന ഈ നമ്മളോടു തന്നെ!
No comments:
Post a Comment