തെരുവ് - എല്ലാം വലിച്ചെറിയപ്പെടുന്ന ഒരിടമാണ്, ജീവനും ജീവിതവും
ഒരു തെരുവിനു പറയാന്‍ ഒരായിരം കഥകളുണ്ട്. ജീവനില്ലാത്ത കുപ്പത്തൊട്ടിക്കും കമ്പിത്തൂണിനും ഒക്കെ ഓരോ കഥകളുണ്ട്. കുരുടന്‍ മുരുകനേപ്പോലെ ഓരോ കഥകളിലൂടെ ജീവിതത്തിന്റെ ഗന്ധവും ദുര്‍ഗന്ധവും വിവരിക്കുകയായിരുന്നു SK. ചിലതിനു എച്ചില്‍ ഇലകളുടെ ഗന്ധം ആയിരുന്നു. ചിലതിനു കസ്തൂരി പനിനീര്‍ പൂവിന്റേയും. അണക്കാശിന്റേയും ഉറുപ്പികയുടേയും മൂല്യം വേലിയേറ്റവും ഇറക്കവും പോലെ തോന്നിപ്പിചു. അന്ത്രുവിന്റെ ഇല്ലാക്കുതിര കണക്കേ ഒരു നൂറു തെരുവു സ്വപ്നങ്ങള്‍, സഫലമാകാത്ത പ്രണയങ്ങള്‍, നഷ്ട ജന്മങ്ങള്‍.. തെരുവ് - എന്നും ഇവയെല്ലാം വലിച്ചെറിയപ്പെട്ട ഒരിടമായിരുന്നു.
എസ് കെ-യുടെ ഈ കഥ ഞാന്‍ വായിച്ചു നിര്‍ത്തി. കഥയല്ല, കഥകളായിരുന്നു. കാര്യം വിഷമ സ്ഥിതി കുറുപ്പിന്റേയും, മകള്‍ രാധയുടേയും, ഓമഞ്ചിയുടേയും, സുധാകരന്റേയും, മാലതിയുടേയും, അന്ത്രുവിന്റേയും മുരുകന്റേയും, കൂനന്‍ കണാരന്റേയും ഒക്കെ. പേരുകള്‍ പലതും മറന്നു പോയതില്‍ ഖേദിക്കുന്നു. പക്ഷേ അവസാനം SK കുറിച്ചിരിക്കുന്നു- "പുതിയ കാല്പാടുകള്‍ പഴയ കാല്പാടുകളെ മായിക്കുന്നു' എന്ന്.
ഒരു തെരുവിനു പറയാന്‍ ഒരായിരം കഥകളുണ്ട്. ജീവനില്ലാത്ത കുപ്പത്തൊട്ടിക്കും കമ്പിത്തൂണിനും ഒക്കെ ഓരോ കഥകളുണ്ട്. കുരുടന്‍ മുരുകനേപ്പോലെ ഓരോ കഥകളിലൂടെ ജീവിതത്തിന്റെ ഗന്ധവും ദുര്‍ഗന്ധവും വിവരിക്കുകയായിരുന്നു SK. ചിലതിനു എച്ചില്‍ ഇലകളുടെ ഗന്ധം ആയിരുന്നു. ചിലതിനു കസ്തൂരി പനിനീര്‍ പൂവിന്റേയും. അണക്കാശിന്റേയും ഉറുപ്പികയുടേയും മൂല്യം വേലിയേറ്റവും ഇറക്കവും പോലെ തോന്നിപ്പിചു. അന്ത്രുവിന്റെ ഇല്ലാക്കുതിര കണക്കേ ഒരു നൂറു തെരുവു സ്വപ്നങ്ങള്‍, സഫലമാകാത്ത പ്രണയങ്ങള്‍, നഷ്ട ജന്മങ്ങള്‍.. തെരുവ് - എന്നും ഇവയെല്ലാം വലിച്ചെറിയപ്പെട്ട ഒരിടമായിരുന്നു.
No comments:
Post a Comment