അസുരവിത്ത് : എം. ടി.
നോവല്‍ ആരംഭിക്കുന്നത്ത് സമൃദ്ധമായ ഓണക്കാലത്താണ്. അവസാനിക്കുന്നത് വറുതിയുടെ മഴക്കാലത്തും. ദാരിദ്രവും പട്ടിണിയും ഒരു വശത്തും, പഴയകാല പ്രതാപവും മതഭ്രാന്തും മറുവശത്തും. ഇതിനിടയില്‍ ഞെരുങ്ങിപ്പോകുന്ന ഒരു കൂട്ടം ജനതയുടെ കഥ. സമൃദ്ധിയുടെ നിറവും മതത്തിന്റെ മദവും ബാധിച്ച വെറെ ഒരു ജനത. ഇരുട്ടിന്റെ മുറികളില്‍ ഒതുങ്ങി ജീവിക്കുന്ന കുറേ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത 'പെണ്ണുങ്ങളും'. ജനിച്ച കാലം കൊണ്ടോ പിറന്ന ജാതികൊണ്ടോ അല്ല, ചെയ്യുന്ന പ്രവര്‍ത്തി കൊണ്ടാണു ഒരുവന്‍ മനുഷ്യനാകുന്നത്, അല്ലെങ്കില്‍ അവന്‍ ഒരു മൃഗം മാത്രം.
-- Lal Krishna Raj
1940 കാലഘട്ടത്തെ പശ്ചാത്തലമാക്കി എം. ടി. എഴുതിയ നോവല്‍. മലപ്പുറത്തെ നാടന്‍ ഭാഷാശൈലിയുടെ ഭംഗി കൊണ്ട് മനോഹരമായ ഒരു നോവല്‍. സാമൂഹ്യപ്രശ്നങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് അതീവ ഹൃദ്യമായി രചിച്ചിരിക്കുന്നു എം ടി. മതത്തിനും അപ്പുറം ആണു മനുഷ്യജീവിതം എന്നു അസുരവിത്ത് ഓര്‍മ്മപ്പെടുത്തുന്നു. മതവും മനുഷ്യനും കൈയ്യൊഴിയുന്ന മനുഷ്യനെ (ജഡത്തിനെ) അവസാനം ഏറ്റെടുക്കുന്നത് കഥാനായകനായ, വേട്ടമൃഗമായ, നായരോ മുസ്ലിമോ എന്നു സമൂഹം ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഒരുവനാണ്.
നോവല്‍ ആരംഭിക്കുന്നത്ത് സമൃദ്ധമായ ഓണക്കാലത്താണ്. അവസാനിക്കുന്നത് വറുതിയുടെ മഴക്കാലത്തും. ദാരിദ്രവും പട്ടിണിയും ഒരു വശത്തും, പഴയകാല പ്രതാപവും മതഭ്രാന്തും മറുവശത്തും. ഇതിനിടയില്‍ ഞെരുങ്ങിപ്പോകുന്ന ഒരു കൂട്ടം ജനതയുടെ കഥ. സമൃദ്ധിയുടെ നിറവും മതത്തിന്റെ മദവും ബാധിച്ച വെറെ ഒരു ജനത. ഇരുട്ടിന്റെ മുറികളില്‍ ഒതുങ്ങി ജീവിക്കുന്ന കുറേ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത 'പെണ്ണുങ്ങളും'. ജനിച്ച കാലം കൊണ്ടോ പിറന്ന ജാതികൊണ്ടോ അല്ല, ചെയ്യുന്ന പ്രവര്‍ത്തി കൊണ്ടാണു ഒരുവന്‍ മനുഷ്യനാകുന്നത്, അല്ലെങ്കില്‍ അവന്‍ ഒരു മൃഗം മാത്രം.
വായിച്ച പുസ്തകം അല്പം പഴയതായിരുന്നു. അച്ചടി പഴയ ഒരു ശൈലിയിലും. കൂടെ തനി നാടന്‍ സംസാര ശൈലികളും! വായിക്കാനേറെ ബുദ്ധിമുട്ടിയെങ്കിലും എം. ടി.യുടെ രചനയുടെ വൈഭവം കൊണ്ടു തന്നെയാണ് എനിക്ക് ഈ നോവല്‍ ഇത്ര ഇഷ്ടമായത് .
-- Lal Krishna Raj
No comments:
Post a Comment