Wednesday 4 June 2014

Season of Dark : ഇടവേളയ്ക്കു ശേഷം


ഒരു പാടു വിശേഷങ്ങള്‍ ഉണ്ട് പറയാന്‍. പലതും എഴുതിയാല്‍ തീരില്ല. ആദ്യ വിശേഷം സച്ചിനെ കണ്ടു എന്നതാണ്. ടിവിയില്‍ മാത്രം കണ്ട ഇതിഹാസം തൊട്ടു മുന്നിലൂടെ നടന്നു പോയി. എന്‍റെ ദൈവമേ എന്നു ഞാന്‍ അറിയാതെ വിളിച്ചു. ആരാധന മൂത്തു വട്ടായി എന്നു ചുരുക്കി പറയാം. സച്ചിന്‍റെ ഫുട്ബോള്‍ കളി ഇനി കൊച്ചിയില്‍ കാണാം.

അടുത്ത വിശേഷം ഒരു പണി കിട്ടിയതാണ്. സദാ പണിയല്ല. നല്ല കട്ട പണി. ഒരു മാസത്തിനുള്ളില്‍ ബാപ്പ പണീം തീര്‍ത്ത് അടുത്ത ബീമാനത്തില്‍ കേറി സ്ഥലം വിട്ടു. ഇന്ന് ഇത് എഴുതുമ്പോള്‍ ഒരു പുതിയ അതിഥിക്ക് വേണ്ടി ഉള്ള അവസാന ദിന കാത്തിരിപ്പിലാണ്. ആ വിശേഷം പിന്നെ എഴുതാം.

ഇന്ന് വീണ്ടും മണ്‍സൂണ്‍ വരവ് അറിയിച്ചു. ഇനി വീണ്ടും വര്‍ഷക്കാലം. ബ്ലോഗ്‌ എഴുത്തിനു വീണ്ടും ഒരു പിറന്നാള്‍ ആഘോഷം. രാത്രി മഴയ്ക്ക് കാതോര്‍ത്തു കൊണ്ട് നിര്‍ത്തുന്നു.. ഹാപ്പി മണ്‍സൂണ്‍ സീസണ്‍.

No comments:

Post a Comment