Thursday 12 June 2014

Season of Dark : മഴക്കാലത്ത് ഒരു മണിമുത്ത്


ഒരു അതിഥിയെ കുറിച്ച് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. ഈ മഴക്കാലത്തെ മണിമുത്തായി അങ്ങനെ ലത ചിറ്റയുടെ ഉണ്ണിമോള്‍ വന്നു. ഇടവത്തില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാളു കൂടി.




തലേദിവസം അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍ മനസ്സില്‍ തോന്നിച്ചത് പെണ്‍കുഞ്ഞ് തന്നെ എന്ന്‍ ആണ്. അത്ഭുതം എന്നു പറയട്ടെ അങ്ങനെ തന്നെ സംഭവിച്ചു.  അമ്മ കുഞ്ഞുവാവയെ കൈയ്യില്‍ വാങ്ങിയപ്പോള്‍ തന്നെ അവളൊരു കുഞ്ഞു തുമ്മല്‍ പാസാക്കി. 'ഞാന്‍ അമ്മക്കുഞ്ഞു തന്നെ' എന്നു പറയും പോലെ ഒരു കുഞ്ഞു തുമ്മല്‍.

ഉണ്ണിമോള്‍ എന്നു അപ്പോഴേ പേരിട്ടു. ഉണ്ണിയുടെ മോള്‍ എന്നോ ഉണ്ണിക്കുട്ടന്മാര്‍ക്ക് ശേഷം വന്ന മോള്‍ എന്നോ അര്‍ത്ഥമാക്കാം. എന്തായാലും കുഞ്ഞുമടിയൊക്കെ ഉണ്ണിമോള്‍ കാണിക്കുന്നുണ്ട്. എങ്കിലും കരഞ്ഞു ബഹളം ഒന്നും ഉണ്ടാക്കാന്‍ വലിയ താത്പര്യം ഒന്നുമില്ല എന്നാണു പൊതു അഭിപ്രായം. ഉണ്ണിമോളുടെ ഉണ്ണി കഥകളും വഴിയെ പറയാം.

1 comment: