Friday 14 December 2012

Season of Dark - Parippu vadayum Chaayayum pinne Oru Seminarum !

പരിപ്പുവടയും ചായയും പിന്നെ ഒരു സെമിനാറും !
- "സെമിനാറിനു പരിപ്പു വടയുണ്ടോ ?"
 അവന്റെ ഒരു ചോദ്യം , ഞാന്‍ കേട്ടില്ലെന്നു നടിച്ചു. 
-"ഇല്ലെങ്കില്‍ നിന്റെ സെമിനാറിനു ഞാനില്ല ! " 
അവന്‍ നിര്‍ത്താനുള്ള ഭാവമില്ല. സെമിനാറിനു പറയാന്‍ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഞാന്‍ ഒരിക്കല്‍ കൂടി മറിച്ചു നോക്കി. എന്തൊക്കെയോ ചുറ്റിലും നടക്കുന്നു. ചിലര്‍ സെമിനാറിനു തയ്യാറെടുക്കുന്നു, ചിലര്‍ മുന്‍കൂട്ടി ചോദ്യങ്ങള്‍ വാങ്ങി വയ്ക്കുന്നു. ക്ലാസ് റൂം ആകെ ഒരു ബഹളമയം. ഉള്ളം കൈയ്യില്‍ വിയര്‍പ്പിന്‍ കണങ്ങള്‍, ഞാനത് തൂവാല കൊണ്ട് തുടച്ചു നീക്കി.
 -"ഡാ, ഒരു ക്വസ്റ്റ്യന്‍ താ ചോദിക്കാം" . 
 ഞാന്‍ വീണ്ടും ആ പേപ്പറില്‍ തുറിച്ചു നോക്കി. എവിടെ ഒരു ചോദ്യത്തിനുള്ള വകുപ്പ്. പേടിച്ചിട്ടാണ്, ഒന്നും കാണുന്നില്ല.
 -"ഡാ, ചായയുണ്ടോ?" 
ശ്ശെടാ, ഇവന്‍ നിര്‍ത്താനുള്ള ഭാവമില്ലേ? ഞാന്‍ അവനെ ഒന്നു നോക്കി. 
"ഡാ എല്‍ക്കേ, നീ പേടിക്കണ്ടാ. ഒരു കാര്യം ചെയ്യ്, നീ ഇപ്പൊ എന്റെ മുന്നില്‍ ഒന്നു പ്രെസന്റ് ചെയ്യ്, ഞാന്‍ ശരിയാക്കിത്താരാം"
ഞാനവനെ അപ്പൊ തന്നെ ശരിയാക്കിയേനെ!സെമിനാറായിപ്പോയി.
***
സെമിനാര്‍ തുടങ്ങി.
"1.സ്ലൈഡ് നോക്കി വായിക്കരുത് " ജിജോയുടെ ഗൃഹപാഠം ഓര്‍ത്തു.
പക്ഷേ എന്താ ടോപിക്ക് ? ഞാന്‍ സ്ലൈഡ് നോക്കി...
"2.നല്ല ഉറക്കെ പറയണം"
തൊണ്ട വരണ്ടു പോയിരിക്കുന്നു.ശബ്ദം പുറത്തേക്കു വരുന്നില്ല. വന്നാല്‍ അത് ഉറക്കെ പറയാം..
"3.പറയുന്നത് നല്ല ക്ലിയര്‍ ആയിരിക്കണം."
ഞാന്‍ വീണ്ടും സ്ലൈഡ് നോക്കി. 'Retrievability'
ഞാന്‍ ഉറക്കെ പറഞ്ഞു.
"റിട്രീ.. റിട്രീ... റിട്രീഎബിലിറ്റി...റിട്രീ...."
ഞാന്‍ ചുറ്റും നോക്കി. എല്ലാരും ചിരിക്കുന്നു. പ്രാഞ്ചിയേട്ടനേപ്പോലെ ഞാന്‍ നിന്നു വിയര്‍ത്തു. 
***
അങ്ങനെ എന്റെ സെമിനാറും കഴിഞ്ഞു. നല്ല വിശപ്പ്. ഇന്നിനി മെസ്സിലെന്താകും. ജിജോയോട് എന്തെങ്കിലും എടുത്തു വക്കാന്‍ പറഞ്ഞു. നടക്കുമ്പോള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു..ദൈവമെ ! മെസ്സിലിന്നു പരിപ്പുവടയാകല്ലേ...!




 

2 comments:

  1. aarka LK..parippuvadayum chayayum vendiyirunnanth??

    ReplyDelete
  2. Palarum chodichu.. Anand,Sasi,Afsal,Sreenath.. ellarum. Njan ath onnu maati orale akki enne ollu .. ;-)

    ReplyDelete