Tuesday 4 September 2012

നിശാഗന്ധി : A malayalam Poem



                                                             ഫോട്ടോ: അരുണ രാജന്‍

ഇന്നലെ വിടര്‍ന്ന
നിശാഗന്ധിതന്റെ
ഓര്‍മ്മയില്‍  ഞാനുറങ്ങുന്നു..

ഇന്നു ഞാന്‍ തീര്‍ത്തൊരു
മാലതന്‍ തുമ്പില്‍,
കനവിന്റെ ഗന്ധം പടര്‍ന്നു;
നിശാഗന്ധിതന്‍ ഗന്ധം  നിറഞ്ഞു.. 

രാവൊരു പാല്‍ക്കടല്‍
പാരില്‍ ചൊരിഞ്ഞു
പാലാഴി പൂക്കളായി
പാതി വിടര്‍ന്നു
പൂമണം കാറ്റില്‍ പടര്‍ന്നു;
നിശാഗന്ധിതന്‍ ഗന്ധം നിറഞ്ഞു.. 

പൂങ്കാറ്റു വാടിയില്‍
പൂമഴ തീര്‍ത്തു,
പൂമ്പൊടി പൂവെന്റെ
ചുണ്ടില്‍ പകര്‍ന്നു,
ഞാനൊരു പൂമ്പാറ്റയായ്; സ്നേഹ-
പ്പൂന്തേന്‍ നുകരുകയായ്..

മാരിയില്‍ പൂവുകള്‍
ഏറെക്കൊഴിഞ്ഞു,
ആ നിശാഗന്ധിയും
മണ്ണിലലിഞ്ഞു,
എങ്കിലും ഞാന്‍ കാത്തിരുന്നു;
നിശാഗന്ധിതന്‍ പൂ കാത്തിരുന്നു..

ഇന്നലെ വിടര്‍ന്ന 
നിശാഗന്ധി തന്റെ
ഓര്‍മ്മയില്‍ ഞാനുറങ്ങുന്നു,
ഓര്‍മ്മയില്‍ ഞാനുറങ്ങുന്നു...     
                
                                         -- ലാല്‍ കൃഷ്ണ 


6 comments:

  1. I'm not well versed in Malayalam literature and hence forgive me for not seeing the hidden beauty in your words. But I do admire your effort and want to tell you to keep it up. Don't stop writing. :)

    Maybe you should try to read other Malayalam literature blogs and get in touch with them. :)

    Warm wishes...

    ReplyDelete
    Replies
    1. നന്ദി ഹാരിസ് ഇക്ക :-)

      Delete
  2. Nice lines Elkey :)
    Keep writing :)

    ReplyDelete
    Replies
    1. Da,
      ninak aa akshara praasam ishamayo ? :) :) :-D

      Delete
  3. nice..........
    ഇനിയുമൊരുപാടു നിശാഗന്ധികള്‍ വിടരട്ടെ..........:-)

    ReplyDelete
    Replies
    1. ആതിരേ,
      I wrote this poem by thinking that 'Nishagandhi'- the flower,is my lover and the how I felt and enjoyed those days of my love. Read the poem again keeping this thing in Your mind. Appol Iniyum orupad nishagandhikal vidarnnaal enganeya.......!:-D :-P :) ;-)

      Delete