Thursday 23 August 2012

Onam

                                 ഓണം 

                         വഴിയില്‍  കണ്ട  തുമ്പപ്പൂ ആണ്  പറഞ്ഞത് , ഓണം 
 ഇങ്ങെത്തിയ വിവരം. എന്റെ പഴയ ആ ഓണക്കാലം ഞാന്‍  ഓര്‍ത്തു:




പൂക്കള്‍  നിറം നല്‍കിയ ആ ഓണക്കാലം. പാടത്തും പറമ്പിലും
പൂക്കള്‍ തേടി ഓടിയ എന്റെ കുട്ടിക്കാലം. മലയാളം ക്ലാസ്സില്‍ 
ചൊല്ലി പഠിച്ച കവിതയുടെ വരികളില്‍ ;

പുളകം കൊള്ളുക തുമ്പ പൂവേ 
പൂക്കളില്‍  നീയെ ഭാഗ്യവതി ..

ഓര്‍മ്മകളില്‍, ഇന്ന്  ഓണം ഒതുങ്ങി പോയിരിക്കുന്നു.



          പക്ഷേ  നിറമായും മണമായും ഓണം ഇന്നും എന്റെ ഉള്ളില്‍ 
ആരവം ഉണര്‍ത്തുന്നു. പുത്തനുടുപ്പിന്റെ ഗന്ധമായും  മുക്കുറ്റി പൂവിന്റെ  നിറമായും  അത്  ഇന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. ചാണകം 
മെഴുകി അതില്‍  പൂവിട്ടു ആരംഭിക്കുന്ന എന്റെ ഓരോ  ദിനങ്ങളും, 
മത്സരിച്ച്  പൂപറിക്കാന്‍  പോകുന്ന ചങ്ങാതിക്കൂട്ടവും നഷ്ടമായ ഒരു കാലത്തിന്റെ ഓര്‍മ്മകളില്‍  മാത്രം.



കമ്പ്യൂട്ടര്‍ ഗെയിം തലയില്‍  പേറുന്ന അനിയനോട്  പറയാന്‍ 
ഒരു ഓണക്കാലത്തിന്റെ തിരുശേഷിപ്പുകള്‍  മാത്രമുണ്ട്  എന്റെ 
കയ്യില്‍.

 ഇന്ന് എനിക്ക്  ഒരുമിച്ച്  ഇരുന്നു ഉണ്ണുന്ന ഒരു സദ്യ മാത്രമാണ് ഓണം!



നാളെ ഓണം എന്തായിരിക്കും ...?


ഒരായിരം നന്ദി, എന്റെ കുട്ടിക്കാലം , ഒരു നല്ല കാലം , എനിക്കു 
സമ്മാനിച്ച  അച്ഛനും അമ്മയ്ക്കും , പൂ പറിക്കാന്‍ കൂടെ വന്ന ബാല്യകാല സുഹൃത്തിനും, മാവേലി തമ്പുരാന്‍ മുടിയില്‍ വെച്ച  തുമ്പ പൂവിന്റെ  കവിത ചൊല്ലിത്തന്ന  അധ്യാപികക്കും ... ഒരായിരം നന്ദി !



4 comments:

  1. Glad to see that you appreciate the traditional way of how things were. I wish you a blessed onam, that you may find worth remembering, enjoying with your family and friends.

    ReplyDelete
    Replies
    1. Thank you Hariskka,
      Let it be the most colorful and cheerful celebration in our life. ഓണാശംസകള്‍

      Delete
  2. `കമ്പ്യൂട്ടര്‍ ഗെയിം തലയില്‍ പേറുന്ന അനിയനോട്`എന്ന് എഴുതിയത് എന്നെ ഉദ്ദ്യേശിച്ചാണ് ,എന്നെ തന്നെ ഉദ്ദ്യേശിച്ചാണ് ,എന്നെ മാത്രം ഉദ്ദ്യേശിച്ചാണ് ..... എന്ന് -പ്രണവ് .എസ്.കുമാര്‍

    ReplyDelete
  3. പ്രിയ പ്രണവ്,

    'അനിയന്‍' എന്ന് ഉദ്ദേശിച്ചത് എനിക്കു താഴെ ഉള്ളവരെ ആണ്.നമ്മുടെ തലമുറ അറിയാതെ പോകുന്ന ഓണത്തിന്റെ, ആ അനുഭവത്തിന്റെ, പങ്കുവെക്കല്‍ ആണു ഞാന് ഉദ്ദേശിച്ചത്. 'താനും' അതില്‍ ഒരു ഭാഗമാണ് എന്ന തിരിച്ചറിവ് അതാണ് വേണ്ടത്. വ്യക്തി ഹത്യ ഞാന്‍ ഉദ്ദേശിച്ചില്ല. കാരണം ഞാനും നീയും ഒരേ ജെനെറേഷനില്‍ ഉള്ളവരാകുന്നു.

    ReplyDelete