Sunday 1 July 2012

Monsoon - A Malayalam Poem by Lal Krishna



മണ്‍സൂണ്‍ 


നിദ്രതന്‍  ആലസ്യം പൂണ്ടോരുഷസ്സില്‍ 
കണ്ണുകള്‍  ചിമ്മി മെല്ലെ ഉണരവേ
ജാലകപ്പഴുതിലെ മാരുതന്‍  ചൊല്ലി
ചെവിയോര്‍ത്തു നോക്കൂ മണ്‍സൂണ്‍  വരുന്നു


ഇന്നലെ രാവില്‍  വായിച്ചടച്ച
പുസ്തകത്താളില്‍  കാഥികന്‍  ചൊല്ലുന്നു
ഹൃദയം കുളിര്‍പ്പിക്കും മാരിതന്‍  പിമ്പേ
ഓടി നടത്തിയ യാത്രതന്‍  കഥകള്‍ 


വയലോരവഴിയില്‍  പുല്‍നാമ്പു നോക്കുന്നു
ദൂരെ കറുക്കുന്നു വാനം
പൊത്തില്‍  നൂണ്ടൊരാ നാഗങ്ങളറിയുന്നു
പാഞ്ഞടുക്കുന്നൊരു വര്ഷം 


ചെറുമിക്കിടാങ്ങള്‍  തീര്‍ക്കുന്നു ചൂണ്ടകള്‍ 
മേല്‍ക്കൂര മേയുന്നുവച്ഛന്‍ 
നൊമ്പരമാമോദമൊന്നിച്ചു  ഇഴ ചേര്‍ത്തു
തീര്‍ക്കുന്നു ഇരുളിന്റെ  കാലം.


-- ലാല്‍  കൃഷ്ണ  

1 comment:

  1. നല്ല പദ്യം...വൃത്തം ഇനിയും ശ്രദ്ധിക്കാനുണ്ട്....
    http://sreekavyasree.blogspot.in/

    ReplyDelete